ബസിറങ്ങി വീട്ടിലേക്കു നടക്കവേ മോഷണ ശ്രമം; വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച് ഓടിയ യുവതിയെ നാട്ടുകാർ ചേർന്ന് പിടികൂടി; സംഭവം തിരുവനന്തപുരത്ത്

Update: 2025-07-11 11:12 GMT

തിരുവനന്തപുരം: വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് കടന്നു കളയാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ ചേർന്ന് പിടികൂടി. വള്ളക്കടവ് സ്വദേശിനി ശാലിനി (45) യാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പിരപ്പൻകോട് കാവിയാട് സ്വദേശിയായ ഓമന വെഞ്ഞാറമൂടിന് സമീപം ബസിറങ്ങി തന്‍റെ വീട്ടിലേക്കു നടന്നു പോകുമ്പോഴാണ് സംഭവം.

ആളൊഴിഞ്ഞ ഇട റോഡിൽ വച്ച് തറയിൽ തള്ളിയിട്ട ശേഷം ശാലിനി ഓമനയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിക്കുകയായിരുന്നു. ഓമന ബഹളം വച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ നാട്ടുകാർ ചേർന്നു പിടികൂടുകയായിരുന്നു. ശേഷം പോലീസിൽ വിവരമറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശാലിനിക്കെതിരെ സമാനമായ കേസുകളൊന്നുമില്ലെന്നാണ് വെഞ്ഞാറമ്മൂട് പോലീസ് പറയുന്നത്.

Tags:    

Similar News