കാട്ടുവഴികളിലൂടെ രഹസ്യമായി കഞ്ചാവ് കടത്ത്; ഉടുമ്പന്‍ചോലയില്‍ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

ഉടുമ്പന്‍ചോലയില്‍ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

Update: 2024-09-16 03:01 GMT

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല സ്വദേശി കാര്‍ത്തിക് (19), തേനി സ്വദേശികളായ നിതീസ് കുമാര്‍ (21), ഗോകുല്‍ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയത്തന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഉടുമ്പന്‍ചോലയുടെ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവ്. തമിഴ്‌നാട്ടുകാരായ പ്രതികള്‍ അവിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാരായ അഷ്‌റഫ് കെ എം, ദിലീപ് എന്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, പ്രശാന്ത് വി, യദുവംശരാജ്, മുഹമ്മദ് ഷാന്‍, ബിബിന്‍ ജെയിംസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന്‍ ജോണി എന്നിവരും പങ്കെടുത്തു.

Tags:    

Similar News