തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

Update: 2025-08-25 11:19 GMT

കോഴിക്കോട്: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശിയും ഓഫീസിലെ പാർട്ട് ടൈം സ്വീപ്പറുമായ രാജനാണ് മരിച്ചത്. ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയതായിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News