ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുക്കവേ ഇടിച്ചിട്ടു; ഭിത്തിയുടെ ഇടയിൽപ്പെട്ട് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന ആൾക്കും പരിക്ക്; സംഭവം മൈസൂരിൽ

Update: 2025-10-27 08:59 GMT

മൈസൂരു: കർണാടകയിലെ മൈസൂരു നഗരത്തിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. തലശ്ശേരിക്ക് സമീപം മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസു (60) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

മൈസൂരു നഗരത്തിൽ ടൂറിസ്റ്റ് ബസ് പിന്നോട്ടെടുക്കുന്നതിനിടെയാണ് കൗസു അപകടത്തിൽപ്പെട്ടത്. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപ്പെട്ടാണ് ഇദ്ദേഹത്തിന് ജീവൻ നഷ്ടമായത്. അപകടത്തിൽ കൗസുവിനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബാംഗ്ലൂരിൽ നിന്നുള്ള മലയാളികളായ ഒരു സംഘം ടൂറിസ്റ്റുകൾക്കൊപ്പം യാത്ര ചെയ്യവേയാണ് ഈ ദുരന്തമുണ്ടായത്. മൃതദേഹം മൈസൂരുവിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്കായി ബന്ധപ്പെട്ടവർക്ക് വിവരം കൈമാറിയിട്ടുണ്ട്.  

Tags:    

Similar News