തത്തയെ പിടികൂടാൻ ഉണങ്ങി നിന്നിരുന്ന തെങ്ങ് വെട്ടിമറിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; സംഭവം ആലുവയിൽ

Update: 2025-09-28 13:09 GMT

കൊച്ചി: എറണാകുളം ആലുവയിൽ കളിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. വെളിയത്തുനാട് സ്വദേശിയും തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വയലക്കാടാണ് സംഭവം.

ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്ന് തത്തയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തെങ്ങ് സിനാന്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്.

ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയലക്കാട് സ്വദേശി സുധീറിൻ്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. കുട്ടിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    

Similar News