വീട്ടു മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം

Update: 2025-08-06 17:17 GMT

കോഴിക്കോട്: തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് വാണിമേലിൽ ബുധനാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.

വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ഫഹീമയെ വളയം പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    

Similar News