റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-01-11 09:55 GMT
കോഴിക്കോട്: വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്‍റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടം ഉണ്ടായത്.
പുലര്‍ച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്ന് അറിയിച്ചിട്ടുണ്ട്.