പെരിനാടിന് ഒടുവിൽ ആശ്വാസം; മധുരൈ എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം; സമയക്രമം അറിയാം..

Update: 2025-10-21 13:27 GMT

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പെരിനാട് റെയിൽവേ സ്റ്റേഷനിൽ മധുരൈ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328/16327) നിർത്താൻ കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകി. കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നാളെ രാവിലെ 10:30ന് പുതിയ സ്റ്റോപ്പിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

മധുരൈ - ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) രാവിലെ 11.18ന് പെരിനാട് സ്റ്റേഷനിലെത്തി 11.19ന് യാത്ര തുടരും. ഗുരുവായൂർ - മധുര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) രാത്രി 07.53ന് സ്റ്റേഷനിലെത്തി 07.54ന് പുറപ്പെടും. ഈ പുതിയ സ്റ്റോപ്പ് പെരിനാട് നിവാസികൾക്ക് വലിയ ആശ്വാസമാകും.

അടുത്തിടെ ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഒക്ടോബർ 10 മുതൽ തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനും (12082) കണ്ണൂർ - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിനും (12081) ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് നൽകിയിട്ടുണ്ട്. വികസ്വര ശബരി പാത, പുനലൂർ റെയിൽപ്പാത എന്നിവയുമായി ചങ്ങനാശ്ശേരിയെ ബന്ധിപ്പിക്കുമെന്നും മന്ത്രി ജോർജ്ജ് കുര്യൻ മുൻപ് പറഞ്ഞിരുന്നു.

Tags:    

Similar News