കമ്പിവടി ഉപയോ​ഗിച്ച് അടിച്ചത് അതിക്രൂരമായി; ആക്രമണം രാത്രിനേരം തന്റെ സുഹൃത്തിനെ കാത്തുനിൽക്കവേ; കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ തല്ലിച്ചതച്ച കേസ്; രണ്ട് പേർ കസ്റ്റഡിയിൽ

Update: 2025-02-09 12:51 GMT

കൊച്ചി: കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് അതിക്രൂരമായി ആക്രമിച്ചത് . ഇപ്പോഴിതാ കേസിൽ രണ്ട് പേർ കസ്റ്റഡിയിലായിരിക്കുകയാണ്. പള്ളുരുത്തി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പോലീസ് പറഞ്ഞു.

കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് പലകുറി അടിച്ചു. നീയൊന്നും ഈ ലോകത്ത് ജീവിക്കരുതെന്നടക്കം പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ കൈവിരലുകൾക്കും ഇരു കാലുകൾക്കും സാരമായി പരിക്ക് പറ്റുകയും ചെയ്തിരുന്നു.

മർദ്ദനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ട്രാൻസ് വുമണിനെ പ്രതി പിന്തുടർന്ന് എത്തുന്നത് സമീപത്തുണ്ടായിരുന്ന കാറിലെ ക്യാമറയിൽ പതിഞ്ഞു. ഇതടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

Tags:    

Similar News