സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള വൈരാഗ്യം; പോലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയെ തട്ടിക്കൊണ്ടു പോയി; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Update: 2025-07-16 10:12 GMT

കോഴിക്കോട്: ആൾമാറാട്ടം നടത്തി ട്രാവൽസ് ഉടമയെ തട്ടികൊണ്ട് പോയെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കോഴിക്കോട് എംഎം അലി റോഡിലെ കെ.പി. ട്രാവൽസ് ഉടമ ബിജുവിനെ തട്ടിക്കൊണ്ടുപോയത്. പോലീസെന്ന വ്യാജേനയെത്തിയ സംഘമാണ് ട്രാവൽസ് ഉടമയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാറിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഓഫിസിൽ എത്തിയ ബിജുവിനെ പോലീസെന്ന വ്യാജേന എത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. കെഎൽ 10 എആർ 0468 എന്ന നമ്പർപ്ലേറ്റുളള കാറിലാണ് ബിജുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് ബിജുവിന്റെ സുഹൃത്ത് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. 

Tags:    

Similar News