വീടുകൾക്ക് മുകളിലൂടെ കൂറ്റൻ മരം കടപുഴകി വീണ് അപകടം; ആളപായമില്ല; സംഭവം പാലക്കാട്
By : സ്വന്തം ലേഖകൻ
Update: 2025-07-04 13:04 GMT
പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു. കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്ക് മാവ് കടപുഴകി വീണത്.
റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആളപായമില്ല. വാർഡ് കൗൺസിലർ എം സുലൈമാൻ്റെ നേതൃത്വത്തിൽ ഐ ആർ ഡബ്ല്യു വളണ്ടിയർമാർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്.