ക്ലാസ് ടൈമിൽ പുറത്ത് ഉഗ്ര ശബ്ദം; പേടിച്ച് നിലവിളിച്ച് കുട്ടികൾ; പരിഭ്രാന്തിയിൽ അധ്യാപകർ ഓടിയെത്തി; സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കൂറ്റൻ മരം വീണ് അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-07-02 06:31 GMT

തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കൂറ്റൻ മരം ഒടിഞ്ഞു വീണു. ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മരം ഒടിഞ്ഞു വീഴുന്ന സമയത്ത് കുട്ടികൾ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്. അപകടം നടന്നപ്പോൾ എല്ലാ കുട്ടികളും ക്ലാസ് മുറിയിലായിരുന്നു.

ശൗചാലയത്തിനു സമീപത്തെ ഒൻപത് ബി ക്ലാസ്‌മുറി പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണു മരം വീണത്. മരത്തിന്റെ ശിഖരങ്ങൾ കുട്ടികൾ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാൽ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്.

ശുചിമുറി കെട്ടിടത്തിനും കെട്ടിടത്തിനു മുകളിൽ ഉണ്ടായിരുന്ന ശുദ്ധജല ടാങ്കുകൾക്കും നാശനഷ്ടങ്ങളുണ്ടായി. ഫയർഫോഴ്സ് എത്തി പിന്നീട് മരം മുറിച്ചുമാറ്റി. നെടുമങ്ങാട് തഹസിൽദാർ അനിൽ കുമാർ സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീണ മരം ഫയർ ഫോഴ്‌സ് മുറിച്ചു മാറ്റുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക് പറ്റുകയും ചെയ്തു.

Tags:    

Similar News