മലപ്പുറം കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു; ഭർത്താവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി; മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Update: 2024-12-04 11:38 GMT

മലപ്പുറം: കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതിക്ക് ദാരുണാന്ത്യം. ചോല നായിക്ക ആദിവാസി വിഭാഗത്തിൽപ്പെട്ട മാതി (27) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ മാതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയുട്ടുണ്ട്.

കുടിലിന് പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി വീടിനു മുന്നിലെ കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് മാതിയുടെ ഭർത്താവ് ഷിബു പൊലീസിനോട് പറ‍ഞ്ഞു. പരിശോധനയിൽ കാൽ വഴുതി വീണ പാടുകൾ ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Tags:    

Similar News