മന്ത്രി വരാന്‍ വൈകി; മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പിണങ്ങിപ്പോയി; മന്ത്രിയാണെങ്കിലും ഇത്രയൊന്നും വൈകരുതെന്ന് എംപി

മന്ത്രി വരാന്‍ വൈകി; മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പിണങ്ങിപ്പോയി

Update: 2025-05-20 06:27 GMT

കാസര്‍കോട്: മന്ത്രിയാണെങ്കില്‍ എന്താ.. കൃത്യസമയം പാലിച്ചൂടേ. ചോദിക്കുന്നത് കാസര്‍കോട് എം പി രാജമോഹന്‍ ഉണ്ണിത്താനാണ്. മന്ത്രി വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ മുഖ്യാതിഥിയായ എം.പി ഇറങ്ങിപ്പോയി. മൂളിയാര്‍ ബോവിക്കാനത്ത് എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി ജെ.ചിഞ്ചുറാണി വരാന്‍ വൈകിയതിനെ തുടര്‍ന്നാണ് സ്ഥലം എം.പിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വേദിവിട്ടത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് കെട്ടിടോദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യാതിഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി 2.30-ന് മുമ്പുതന്നെ സ്ഥലത്തെത്തി. മറ്റു ജനപ്രതിനിധികളും കൃത്യസമയത്തുതന്നെ എത്തി. ഏതാണ്ട് ഒന്നര മണിക്കൂറോളം അവിടെ ചിലവഴിച്ച മന്ത്രി മന്ത്രിയാണെങ്കിലും ഇത്രയൊന്നും വൈകരുതെന്നും പറഞ്ഞു കാറില്‍ കയറി സ്ഥലംവിട്ടു. മറ്റു ജനപ്രതിനിധികള്‍ എം.പിയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും മറ്റു പരിപാടികള്‍ ഉണ്ടെന്ന് പറഞ്ഞ് പോകുകയായിരുന്നു.

നാല് മണിയോടെ മന്ത്രി ചിഞ്ചുറാണിയും അധ്യക്ഷനായ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എയും വരുന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി നാട്ടുകാരനായ(കൊല്ലം) രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്നാണ് വിശേഷിപ്പിച്ച് സംസാരിക്കുകയും ചെയ്തു. മന്ത്രി വൈകിയതിനെത്തുടര്‍ന്ന് ആശംസ പ്രസംഗവും റിപ്പോര്‍ട്ട് അവതരണവും പൂര്‍ണമായും ഒഴിവാക്കിയായിരുന്നു ചടങ്ങ് നടന്നത്.

Tags:    

Similar News