ഇന്ത്യയില്‍ ഏറ്റവും അധികം ക്ഷേമനിധി ആനുകൂല്യം നല്‍കുന്ന സംസ്ഥാനം കേരളം; മന്ത്രി വി ശിവന്‍കുട്ടി

ഇന്ത്യയില്‍ ഏറ്റവും അധികം ക്ഷേമനിധി ആനുകൂല്യം നല്‍കുന്ന സംസ്ഥാനം കേരളം; മന്ത്രി വി ശിവന്‍കുട്ടി

Update: 2025-05-30 13:26 GMT

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും അധികം ക്ഷേമനിധി ആനുകൂല്യം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവന്‍കുട്ടി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അധ്യായന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 5248 കുട്ടികള്‍ക്കാണ് പഠനോപകരണ കിറ്റിന് അര്‍ഹതയുള്ളത്.

ബോര്‍ഡില്‍ നിലവില്‍ 11,33,863 തൊഴിലാളികളും 15,63,286 വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 4313 പേര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ 28,24,77,780 രൂപ ഉള്‍പ്പെടെ 61,644 പേര്‍ക്ക് വിവിധ ആനുകൂല്യങ്ങളിലായി 189,31,03,629 രൂപ വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14,183 പേര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ 151,71,77,257 രൂപ ഉള്‍പ്പെടെ 68,903 പേര്‍ക്കായി ആകെ 286,76,18,465 രൂപ ആനുകൂല്യ ഇനത്തില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി ചുണ്ടിക്കാട്ടി.

മന്ത്രിയുടെ ചേംബറില്‍ വച്ച് നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ സി കെ ഹരികൃഷ്ണന്‍, ബോര്‍ഡ് ഡയറക്ടര്‍മാരായ എസ് സാബു, ഹംസ ഏരിക്കുന്നന്‍, ജില്ലാ എക്സിക്യുട്ടീവ് ഓഫീസറായ സജീവ് കുമാര്‍ വി, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News