'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്'; പരിഹാസ്യ പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി
'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്'; പരിഹാസ്യ പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതികളില്‍ പ്രതികരിക്കാതെ മുങ്ങി നടക്കുന്ന ഷാഫി പറമ്പില്‍ എംപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. അടുത്ത അനുയായിയായ രാഹുലിനെ സംരക്ഷിക്കുന്ന തരത്തിലാണ് ഷാഫി കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിമര്‍ശനം. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരോപണങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ രാഹുലിനെ അധികം പേരെടുത്ത് പറയുക പോലും ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു ഷാഫി എന്നാണ് ഉയരുന്ന ആരോഫണം. കോടതി വിധിയോ എഫ്‌ഐആറോ പരാതിയോ വരുന്നതിനു മുമ്പ്, ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജി സന്നദ്ധത പാര്‍ടിയെ അറിയിക്കുകയും പാര്‍ടി നേതൃത്വവുമായി ആലോചിച്ച് രാജിയും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.