വന്ദേഭാരതില്‍ കാലാവധി കഴിഞ്ഞ ശീതള പാനീയം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
വന്ദേഭാരതില്‍ കാലാവധി കഴിഞ്ഞ ശീതള പാനീയം
കണ്ണൂര്‍: മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ വ്യാഴാഴ്ച രാവിലെ യാത്രക്കാര്‍ക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു.
പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
2024 സെപ്റ്റംബര്‍ 25ന് നിര്‍മ്മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് നല്‍കിയത്. പരാതി കാറ്ററിംഗ് ജീവനക്കാര്‍ നിസ്സാരവല്‍ക്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.