സ്കൂളിനു സമീപം എന്തോ..ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധിച്ചു; മതിലിൻ്റെ അടിയിൽ അണലിക്കുഞ്ഞുങ്ങൾ; പൊളിക്കാൻ തീരുമാനം; ഇനിയും ഉണ്ടെന്ന് വിവരം; ജെസിബി സ്ഥലത്തെത്തി

Update: 2025-03-28 15:27 GMT

പാലക്കാട്: സ്കൂളിന് സമീപം എന്തോ.. ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധിച്ചു. ഒടുവിൽ നടന്ന പരിശോധനയിൽ ഞെട്ടൽ ആയിരിന്നു. മതിലിന് സമീപം കണ്ടത് അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആർ കെ സ്കൂളിനു സമീപത്തെ മതിലിൻ്റെ അടിയിൽ നിന്നാണ്കണ്ടെത്തിയത്.

26 അണലി കുഞ്ഞുങ്ങളെയാണ് ഇതിനോടകം പിടിച്ചത്. മതിലിനടിയിൽ ഇനിയും അണലികൾ ഉണ്ടെന്നാണ് വിവരം. ഇവയെ പിടികൂടുന്നതിനായി ഊർജിത ശ്രമങ്ങൾ തുടരുകയാണ്. ജെസിബി ഉപയോഗിച്ച് മതിൽ പൊളിച്ച് അണലികളെ പിടികൂടാനാണ് ഇപ്പോൾ തീരുമാനം.

Tags:    

Similar News