മുത്തങ്ങയിൽ ജനവാസ മേഖലയിലൊരു അതിഥി; സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത് ഒരു കരടി കുഞ്ഞിനെ; ഉടനെ നാട്ടുകാരുടെ ഇടപെടൽ; വനംവകുപ്പെത്തി കുഞ്ഞനെ ചാക്കിലാക്കി

Update: 2025-02-05 10:52 GMT

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ ജനവാസ മേഖലയിൽ കരടി കുഞ്ഞ് ഇറങ്ങി. ഇന്ന് രാവിലെയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ജീവനക്കാരെത്തി കരടിയെ ചാക്കുകൊണ്ട് പൊതിഞ്ഞ് പിടിക്കുകയായിരുന്നു.

ഇതിന് ശേഷം കുട്ടിക്കരടിയുമായി ഏറെ ദുരം നടന്നാണ് വനംകുപ്പ് ജീവനക്കാർ വാഹന സൌകര്യമുള്ള സ്ഥലത്തേക്ക് എത്തിയത്.

പിടികൂടിയ കരടിയെ പൊൻകുഴി സെക്ഷൻ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് മാസം പ്രായം വരുന്നന്നതാണ് കുഞ്ഞെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ഇതിനെ നിരീക്ഷണത്തിൽ വെച്ച ശേഷം ഇന്ന് തന്നെ വനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

Tags:    

Similar News