അസഹ്യമായ വേദന വന്നിട്ടും പരിശോധിച്ചില്ല; പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; ചികിത്സാപിഴവെന്ന് പരാതി
By : സ്വന്തം ലേഖകൻ
Update: 2026-01-06 15:35 GMT
കല്പറ്റ: വയനാട് മാനന്തവാടി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്തുവന്നു. മാനന്തവാടി സ്വദേശിയായ ദേവി(21)യ്ക്കാണ് ദുരനുഭവമുണ്ടായത്. അസഹ്യമായ വേദനയെ തുടര്‍ന്ന് രണ്ടു തവണ ആശുപത്രിയിലെത്തിയെങ്കിലും പരിശോധിക്കാതെ മടക്കി അയച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസം 29-നാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ക്കും മന്ത്രിക്കും യുവതി പരാതി നല്കി.