രാഷ്ട്രീയനേതാക്കള്‍ പറയുന്ന വാക്കുകള്‍ സത്യസന്ധമായിരിക്കണം; ഡിജിറ്റല്‍ യുഗത്തില്‍ ഉഡായിപ്പ് ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാല്‍ അത് സെല്‍ഫ് ഗോള്‍ ആവും: വിനയന്‍
ഡിജിറ്റല്‍ യുഗത്തില്‍ ഉഡായിപ്പ് ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാല്‍ അത് സെല്‍ഫ് ഗോള്‍ ആവും: വിനയന്‍
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ വിശ്വസനീയരായിരിക്കണമെന്ന് സംവിധായകന്‍ വിനയന്‍. പറയുന്ന വാക്കുകള്‍ സത്യസന്ധമായിരിക്കണം. ഡിജിറ്റല്‍ യുഗത്തില്‍ ഉഡായിപ്പ് ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാല്‍ അത് സെല്‍ഫ് ഗോള്‍ ആവുമെന്നും വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'നമ്മുടെ രാഷ്ട്രീയനേതാക്കള്‍ ജനതയ്ക്കുവിശ്വസനീയരായിരിക്കണം. അവര്‍ പറയുന്ന വാക്കുകള്‍ സത്യസന്ധമാകണം. അത് വസ്തുതയ്ക്കുനിരക്കുന്നതാകണം. ഉഡായിപ്പു ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് ഇന്നത്തെ കാലത്ത് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് സെല്‍ഫ് ഗോള്‍ ആകുമെന്നോര്‍ക്കുക. അതും ഈ ഡിജിറ്റല്‍ യുഗത്തില്‍', അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നേരത്തെ വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പരോക്ഷപരിഹാസവുമായി ജോയ് മാത്യുവും നേരത്തേ രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കള്‍ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രതിഷേധത്തിനിടയില്‍പ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സതേടിയ മന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ്.
'എഐ വന്നതോടെ അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കള്‍ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവര്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്. മാറാത്തത് ഒന്നുമാത്രം, ക്യാമറ എടുത്ത ദൃശ്യങ്ങളെന്ന് മാര്‍ക്സ്. എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം. നാടകം വളരട്ടെ!', എന്നായിരുന്നു ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്്.