പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി ഏനാത്ത് പോലീസിന്റെ പിടിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ പാലക്കാട് സ്വദേശി പിടിയില്‍

Update: 2026-02-26 14:58 GMT

എനാത്ത്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ പാലക്കാട് സ്വദേശി ഏനാത്ത് പോലീസിന്റെ പിടിയില്‍. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയുടെ നഗ്‌ന ഫോട്ടോകള്‍ നിര്‍ബന്ധിച്ച് ഇന്‍സ്റ്റാഗ്രാം വഴി അയച്ചു വാങ്ങുകയും, കുട്ടിയെ ദുരുദ്ദേശത്തോടെ നിര്‍ബന്ധിച്ച് അഴീക്കല്‍ ബീച്ചിലേക്ക് കടത്തിക്കൊണ്ടു പോവുകയുമായിരുന്നു.

കേസില്‍ പാലക്കാട് കോങ്ങാട് സ്വദേശിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെറായ വിടിസി കോങ്ങാട് എന്ന സ്ഥലത്ത് വെള്ളാരം കല്ലിങ്കല്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (23) ആണ് അറസ്റ്റിലായത്. രണ്ടുവര്‍ഷത്തോളമായി ബോബി എന്ന പേരില്‍ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്ന ഇയാളെ പാലക്കാട് നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്‌ഐമാരായ വിഷ്ണു , സുരേഷ് കുമാര്‍, എസ്സിപിഒ സുനില്‍, സിപിഒ മാരായ അനൂപ് , മഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News