രാത്രിയില്‍ ക്രൂരമര്‍ദ്ദനത്തിന് പുറമേ പട്ടിണിക്കിടലും; ഒടുവില്‍ മൂന്ന് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ ക്രൂരത; തവനൂരില്‍ മാതാപിതാക്കള്‍ റിമാന്‍ഡില്‍

മൂന്ന് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ ക്രൂരത

Update: 2026-02-26 11:02 GMT

മലപ്പുറം: അരീക്കോട് തവനൂരില്‍ മക്കള്‍ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര പീഡനം. അഞ്ച്, ആറ്, പതിനൊന്ന് വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് രണ്ടാനമ്മ ചട്ടുകവും കത്തിയും ചൂടാക്കി ശരീരത്തില്‍ വെച്ച് പൊള്ളിച്ചത്. സംഭവത്തില്‍ ബീഹാര്‍ സ്വദേശികളായ മാതാപിതാക്കളെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

കുട്ടികളെ രാത്രികാലങ്ങളില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിന് പുറമെയാണ് കത്തിയും ചട്ടുകവും ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചത്.

കുട്ടികളുടെ കരച്ചിലും ദുരവസ്ഥയും ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇടപെട്ടത്. നിലവിലെ അവസ്ഥ: പരിക്കേറ്റ കുട്ടികളെ നിലവില്‍ ശിശു സംരക്ഷണ സമിതിയുടെ (CWC) സംരക്ഷണയിലാക്കിയിരിക്കുകയാണ്.

Tags:    

Similar News