രാത്രിയിൽ റോഡിന് കുറുകെ കാട്ടുപന്നി ചാടി; പിന്നാലെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അഗ്നിരക്ഷാ ജീവനക്കാരന് പരിക്ക്

Update: 2025-06-09 17:36 GMT

തിരുവനന്തപുരം: കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി അഗ്നിരക്ഷാ ജീവനക്കാരന് പരിക്ക്. വിതുര ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ വിനിലിനും സുഹൃത്ത് വിഷ്ണുവിനുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടമുണ്ടായത്.

രാത്രി പത്തുമണിയോടെ പാലോട് നിന്നും ബൈക്കിൽ ഭരതന്നൂരിലേക്ക് പോകുന്ന വഴി മൈലം മൂട് പാലത്തിനു സമീപം എത്തിയപ്പോഴാണ് കാട്ടുപന്നി റോഡിനു കുറുകെ ചാടിയത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. വിനിലിന് കൈകാലുകൾക്കും നെറ്റിക്കും പരിക്കുണ്ട്. സുഹൃത്തിനും ചെറിയ പരിക്ക് പറ്റിയിരിന്നു.

Tags:    

Similar News