പ്രസവാനന്തര ചികിത്സയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ച നിലയിൽ; ഞെട്ടിപ്പിക്കുന്ന സംഭവം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ; മരിച്ചത് തേവലക്കര സ്വദേശി ജാരിയത്ത്
By : സ്വന്തം ലേഖകൻ
Update: 2025-10-19 09:35 GMT
ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയെത്തുടർന്ന് ചികിത്സയിലായിരുന്ന 22 കാരി മരിച്ചു. കൊല്ലം തേവലക്കര സ്വദേശിനിയായ ജാരിയത്താണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമായി പറയുന്നത്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് ജാരിയത്ത് പ്രസവിച്ചത്. ഈ മാസം 14-ാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പ്രസവം നടന്നതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ യുവതി മരിച്ചത്.