ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-06-30 17:31 GMT
ചെറുതുരുത്തി: ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്.
വീട്ടില്‍ വളര്‍ത്തുന്ന ആടുകള്‍ക്ക് തീറ്റയായിപുല്ല് പറിക്കുന്നതിനിടെ ചുമര് ഇടിഞ്ഞു വീഴുകയായിരുന്നു. ആള്‍താമസമില്ലാത്ത വീടിന്റെ കാലപ്പഴക്കം ഉള്ള ചുമര് മഴയില്‍ നനഞ്ഞ് നിന്നതാണ് അപകടത്തിന് കാരണമായത്. ചെടികള്‍ വളര്‍ന്നതിനാല്‍ അപകടാവസ്ഥ തിരിച്ചറിയാനും ആയില്ല.