'ഒരാളുടെ ചുണ്ട് കടിച്ചുപറിച്ച നിലയിൽ..'; കോട്ടയത്ത് തെരുവ് നായ ആക്രമണം; നാലുപേർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-30 15:53 GMT
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ ആക്രമണം അഴിച്ചുവിട്ട് തെരുവ് നായ. ആക്രമണത്തിൽ നാല് പേർക്കാണ് വളരെ ഗുരുതരമായി പരിക്കേറ്റത്. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്
അനീഷ് കുര്യാക്കോസ് എന്ന യുവാവിന്റെ ചുണ്ടിലാണ് കടിയേറ്റത്. കടിച്ചുപറിച്ച നിലയിലാണ് ചുണ്ട് കാണപ്പെട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു നായയാണ് എല്ലാവരേയും കടിച്ചതെന്നാണ് വിവരം. നായയെ പിടികൂടാൻ തിരച്ചിൽ തുടങ്ങി.