ചെങ്ങന്നൂരില്‍ മരം വീഴുമ്പോള്‍ ട്രാക്കില്‍ ട്രെയിന്‍; 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്‌നല്‍ നല്‍കി അനന്തു: ഒഴിവായത് വന്‍ ദുരന്തം

മരം വീഴുമ്പോള്‍ ട്രാക്കില്‍ ട്രെയിന്‍; 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്‌നല്‍ നല്‍കി അനന്തു

Update: 2025-07-01 00:28 GMT

ആലപ്പുഴ: ചെങ്ങന്നൂരില്‍ മരം വീഴുമ്പോള്‍ ട്രാക്കില്‍ ട്രെയിന്‍. മടത്തുംപടിയിലാണ് സംഭവം. റെയില്‍വേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണ് വന്‍ ദുരന്തം ഉണ്ടാകേണ്ടത് ഒഴിവാക്കിയത് ട്രാക്ക് മെയിന്റനര്‍ ഇ.എസ്. അനന്തുവിന്റെ സമയോചിത ഇടപെടല്‍. മരം വീണ സമയത്ത് നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്നു. വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്‌നല്‍ നല്‍കി ട്രെയിന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.


ട്രാക്കിലേക്ക് കടപുഴകി വീണ മരം നീക്കിയതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്ന ട്രെയിനുകള്‍ ഓടിത്തുടങ്ങി.

Tags:    

Similar News