'എന്താടാ..മോനെ നീ ഇങ്ങനെ നോക്കണേ..'; ബാങ്കോക്കിൽ നിന്നെത്തിയ ആ രണ്ടു പേർ; എയർപോർട്ടിൽ വന്നിറങ്ങിയതും വെപ്രാളം; ലഗേജ് തുറന്നതും മൂന്ന് ഓമന മുഖങ്ങൾ; കൈയ്യോടെ പൊക്കി കസ്റ്റംസ്
കൊച്ചി: ബാങ്കോക്കിൽ നിന്നെത്തിയ രണ്ടുപേർക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതും പരിഭ്രാന്തി. വെപ്രാളം നടത്തവും സംസാരവും. ഒടുവിൽ ലഗേജ് പരിശോധനയിൽ കുടുങ്ങി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. അനധികൃതമായി മൃഗങ്ങളെ കടത്തിയ രണ്ടുപേരെ കസ്റ്റംസ് കൈയ്യോടെ പൊക്കി.
ബാങ്കോക്കിൽ നിന്നെത്തിയ 2 വിമാന യാത്രക്കാരാണ് നെടുമ്പാശേരിയിൽ കസ്റ്റംസിൻ്റെ വലയിൽ കുടുങ്ങിയത്. 2 പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയും ആണ് ലഗേജിൽ ഒളിപ്പിച്ചുകടത്തിയത്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാർമോസറ്റ് കുരങ്ങുകൾക്ക് വില മൂന്ന് ലക്ഷത്തിലേറെയാണ്. ഓമന മൃഗങ്ങളെ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. ആരാണ് അറസ്റ്റിലായതെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.