മുൻപിലൊരു ഉദാഹരണം ഉണ്ടെങ്കിലും പഠിക്കില്ല..; വെട്ടൂരിൽ റോഡിൽ തടികളിറക്കുന്നത് വ്യാപകമാകുന്നു; നാട്ടുകാർ പരാതിപ്പെട്ടിട്ടും മൗനം പാലിച്ച് അധികൃതർ

Update: 2025-07-24 12:04 GMT

വെട്ടൂർ : നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി റോഡിൽ തടികൾ ഇറക്കുന്നത് രൂക്ഷമാകുന്നു. മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂർ അമ്പലം ജങ്ഷൻ-മുട്ടുമൺ റോഡിൽ ഗതാഗതതടസ്സം ഉണ്ടാക്കി തടികൾ ഇറക്കുന്നു.

15 മീറ്റർ വീതിയിൽ നിർമിച്ച പഞ്ചായത്ത് റോഡാണിത്. ആറുമീറ്റർ വീതിയിലേ കോൺക്രീറ്റിങ്‌ ഉള്ളൂ. പൊതുറോഡിൽ തടികളിറക്കി ലോഡിങ് നടത്തരുതെന്ന് പോലീസിന്റെ നിർദേശം ഉണ്ടെങ്കിലും ഈ പാതയിൽ പാലിക്കുന്നില്ല. പഞ്ചായത്തിലെ എട്ടാംവാർഡിലൂടെ കടന്നുപോകുന്ന റോഡിലാണ് വ്യാപകമായി തടികൾ ഇറക്കി കൂട്ടുന്നത്.

അതേസമയം, കഴിഞ്ഞവർഷം മലയാലപ്പുഴ, കിഴക്കുപുറം റോഡിൽക്കിടന്ന തടിയിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. പകൽ മിക്കപ്പോഴും ദൂരെസ്ഥലങ്ങളിൽനിന്ന്‌ കൊണ്ടുവരുന്ന തടികളാണ് ഇവിടെ ഇറക്കിക്കയറ്റുന്നത്.

മറ്റുവാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. സ്ഥലവാസികൾ പരാതിപ്പെട്ടാലും തടി കോൺട്രാക്ടർമാരും തൊഴിലാളികളും ചേർന്ന് തടി കയറ്റിയിറക്ക്‌ നടത്തുന്നു. സംഭവത്തിൽ അധികൃതർ പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News