ഗാന്ധിജിയെ വധിച്ചു, ബാബ്രി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു; കൊലപാതകങ്ങള്‍ തുടരുന്നു: എമ്പുരാന്‍ വിവാദത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

എമ്പുരാന്‍ വിവാദത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

Update: 2025-03-31 12:02 GMT

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയെ ചൊല്ലിയുള്ള വിവാദം മോഹന്‍ലാലിന്റെ ഖേദപ്രകടനത്തോടെ തണുക്കുകയല്ല, കൂടുതല്‍ ചൂടാകുകയാണ് ചെയ്തത്. പല പക്ഷങ്ങളായി തിരിഞ്ഞ് വാക്‌പോര് തുടരുകയാണ്. ഏറ്റവുമൊടുവില്‍, ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടു.


കുറിപ്പ് ഇങ്ങനെ:

ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങള്‍ തുടരുന്നു.

അതേസമയം, റീ സെന്‍സറിംഗിലൂടെ എമ്പുരാന്‍ സിനിമയ്ക്ക് വന്ന കട്ടുകള്‍ ഫാന്റം ലിംപുകള്‍ ആയി മാറുമെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എക്‌സില്‍ കുറിച്ചു. എന്താണ് ഒരു ഫാന്റം ലിംപ് എന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു

'ഛേദിക്കപ്പെട്ടതോ ഇല്ലാത്തതോ ആയ കൈകാലുകള്‍ ഉണ്ട് എന്ന് തോന്നിക്കുന്ന അനുഭവമാണ് ഫാന്റം ലിംപ്. അത് ചിലപ്പോള്‍ വേദനയും ചൊറിച്ചിലുമൊക്കെ തോന്നിപ്പിക്കാം. യഥാര്‍ഥത്തില്‍ ഇല്ലാത്ത കൈയോ കാലോ അനങ്ങുന്നതായും ഒരാള്‍ക്ക് തോന്നാം. എമ്പുരാന്‍ സിനിമയുടെ കട്ടുകള്‍ ഫാന്റം ലിംപുകളായാണ് മാറാന്‍ പോകുന്നത്. എത്ര ധൈര്യമുള്ള ചിത്രം!', എന്‍ എസ് മാധവന്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News