ഗ്രാമിന് 3500 രൂപ നിരക്കിൽ വിൽപ്പന; രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി; മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ

Update: 2025-10-20 13:39 GMT

മലപ്പുറം: നിലമ്പൂരിൽ ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേമ്പാടം സ്വദേശി വിവേക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 4.35 ഗ്രാം മെത്താഫിറ്റാമിൻ കണ്ടെടുത്തു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് വിവേക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ ഇൻസ്പെക്ടർ ബിനു ബിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. എസ്ഐ പിടി സൈഫുള്ളയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ നിലമ്പൂർ എൽഐസി ഓഫീസിന് എതിർവശത്തുള്ള പ്രതിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് വിവേക് വലയിലായത്.

ബീവറേജ് ഷോപ്പിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന കടയിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ പോലീസ് കുറച്ചു നാളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു കണ്ടെടുത്തത്. സംഘത്തിൽ എസ്ഐ മുജീബ് ടി, സിപിഒ വിവേക് സിവി എന്നിവരും ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ഉൾപ്പെടുന്നു. 

Tags:    

Similar News