വീടിന്റെ വരാന്തയില്‍ കിടന്ന ഭിന്നശേഷിക്കാരൻ; രാവിലെ നോക്കുമ്പോൾ മരിച്ച നിലയില്‍ കണ്ടെത്തി; ഉറക്കത്തിനിടെ അബദ്ധത്തില്‍ വീണതെന്ന് സംശയം; സംഭവം കോഴിക്കോട്
By : സ്വന്തം ലേഖകൻ
Update: 2025-05-24 12:03 GMT
കോഴിക്കോട്: നാദാപുരം വളയത്ത് വീട്ടുവരാന്തയിലെ തിണ്ണയില്‍ കിടന്ന് ഉറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറക്കത്തിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് കരുതുന്നത്. വളയം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ചെട്ട്യാംവീട്ടില്‍ നിധീഷ് (34) ആണ് മരിച്ചത്.
ഭിന്നശേഷിക്കാരനായ നിധീഷിന് സംസാരശേഷിയും കേള്‍വിശക്തിയും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ അബോധാവസ്ഥയില്‍ വരാന്തയില്‍ കിടക്കുന്ന നിലയില്‍ കണ്ട നിധീഷിനെ വീട്ടുകാര്‍ ഉടനെ തന്നെ വളയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും നേരത്തേ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു. മരണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നും അറിയിച്ചു.