'മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി...'; കൊല്ലത്ത് 26കാരിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ്

Update: 2025-04-16 15:18 GMT

കൊല്ലം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂരിലാണ് സംഭവം നടന്നത്. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.

മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്. ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Tags:    

Similar News