രഹസ്യ വിവരത്തിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ പരിശോധന; പിടിച്ചെടുത്തത് എംഡിഎംഎയെ; യുവാവ് പിടിയിൽ

Update: 2025-10-23 07:13 GMT

മലപ്പുറം: മലപ്പുറം നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പോലീസ് വലയിലായത്.

മലപ്പുറം ഡിവൈഎസ്പി പി.പ്രമോദിന്റെ നിർദ്ദേശപ്രകാരം താനൂർ പോലീസാണ് ടൂറിസ്റ്റ് ഹോമിൽ പരിശോധന നടത്തിയത്. താനൂർ പോലീസ് ഇൻസ്‌പെക്ടർ കെ.ടി.ബിജിത്ത്, എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. കേസ് അന്വേഷണ ചുമതല ഇൻസ്‌പെക്ടർ കെ.ടി. ബിജിത്തിനാണ്. എ.എസ്.ഐ നിഷ, സി.പി.ഒമാരായ അനീഷ്, അനില്‍ കുമാര്‍, മുസ്തഫ, ബിജോയ്, പ്രബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News