പോലീസ് ചമഞ്ഞ് മോശംപെരുമാറ്റം; അറസ്റ്റിലായ യുവാവിനെതിരായ കേസ് പിന്‍വലിച്ച് യുവതി; കേസ് പിന്‍വലിച്ചത് കുടുംബത്തെ ഓര്‍ത്തെന്ന് യുവതി

അറസ്റ്റിലായ യുവാവിനെതിരായ കേസ് പിന്‍വലിച്ച് യുവതി

Update: 2024-10-21 14:03 GMT

മലപ്പുറം: പോലീസ് ചമഞ്ഞ് മോശം പെരുമാറ്റമെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവിനെതിരായ കേസ് പിന്‍വലിച്ച് പരാതിക്കാരി. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ന്ന് ട്രോമ കെയര്‍ ഉദ്യോഗസ്ഥനാണെന്ന് പറയുകയും ഇവിടെ ലഹരി വില്‍പനയുണ്ടോയെന്ന് ചോദിക്കുകയും ചെയ്യുകയായിരുന്നു. ഇതിനാലാണു താന്‍ പേടിച്ച് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും കൊണ്ടോട്ടി സ്വദേശിയായ ആയിഷ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാണ്ടിക്കാട് മംഗലത്തൊടി ഷിഹാബുദ്ദീനെതിരെയാണു പരാതി നല്‍കിയിരുന്നത്. ഇയാള്‍ ധരിച്ചുവന്ന പാന്റ് പോലീസ് യൂണിഫോം ആയതുകൊണ്ടാണു പരാതി നല്‍കിയത്. എന്നാല്‍ പിന്നീടാണു അദ്ദേഹം പോലീസുകാരനല്ലെന്ന് മനസ്സിലായത്. തന്റെ പരാതിയില്‍ ഇദ്ദേഹം അറസ്റ്റിലാവുകയും ഇവരുടെ ഫോട്ടോ സഹിതം പത്രത്തില്‍ വാര്‍ത്ത വരികയും ചെയ്തു. ഇത് ഇദ്ദേഹത്തിന്റെ കുടുംബത്തിന് മാനസിക പ്രയാസം ഉണ്ടാക്കിയ സാഹചര്യം ഉണ്ടായതിനാലാണു ഇത്തരത്തിലൊരു വിശദീകരണവുമായി താന്‍ രംഗത്തുവന്നതെന്നും ആയിഷ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News