നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു; മഞ്ഞപ്പിത്തമെന്ന് സംശയം

നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു

Update: 2024-11-11 18:32 GMT

മലപ്പുറം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി ചോനമ്പത്ത് ഹസൈനാറിന്റെ മകള്‍ സബമെഹറിന്‍ (10) ആണ് മരിച്ചത്.തെയ്യങ്ങാട് എല്‍ പി സ്‌കൂളിലെയും പൊന്നാനി സൗത്ത് അലിയാര്‍ മദ്രസയിലെയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: റാജില. സഹോദരങ്ങള്‍: സൈനുല്‍ ആബിദ്,മുഹമ്മദ് അസ്ലം, ഹാഫിള.

മഞ്ഞപ്പിത്തം ബാധിച്ചതായി പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സമാനമായി കഴിഞ്ഞ മാസം മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചു ചികില്‍സയിലായിരുന്ന യുവാവ് മരിച്ചിരുന്നു. കുണ്ടുതോട് ചെറിയ പറമ്പിലെ അടങ്ങാം പുറം മാരന്റെ മകന്‍ ഷിബിന്‍ ലാല്‍ (24) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് നാലു ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഫര്‍ണിച്ചര്‍ നിര്‍മ്മാണ തൊഴിലാളിയാണ്. അവിവാഹിതനാണ്. മാതാവ്: ശോഭന. സഹോദരങ്ങള്‍: വിപിന്‍, ഷിനി, ഷിജിനി.

Tags:    

Similar News