കാവ്യ എപ്പോൾ പുറത്തിറങ്ങുമെന്ന് ഊഴമിട്ട് കാത്തിരുന്ന അശ്വന്ത്; ഭക്ഷണം കഴിക്കാൻ ഇറങ്ങിയതും എന്താണ് കാര്യം എന്ന് പോലും പറയാതെ കലി തീരുന്നതുവരെ തുരുതുരാ കുത്തി; നെഞ്ചിലും മുഖത്തും ആഴത്തിൽ മുറിവ്; പിന്നാലെ മരിക്കാനുറച്ച് എലി വിഷം എടുത്ത് വിഴുങ്ങി യുവാവും; പാറശാലയിൽ ആ ഫിറ്റ്നസ് ട്രെയിനർ നേരിട്ടത് കൊടുംക്രൂരത; അത് പ്രണയപകയോ?
തിരുവനന്തപുരം: പാറശാലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിൽ യുവതിക്ക് നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം. പ്ലാമൂട്ടുക്കടയിലെ ഫിറ്റ്നസ് സെന്ററിലെ പരിശീലകയായ ചെങ്കൽ മരിയാപുരം സ്വദേശിനി കാവ്യ എസ്. കൃഷ്ണനാണ് (24) പട്ടാപ്പകൽ നടുറോഡിൽ വെച്ച് കുത്തേറ്റത്. ആക്രമണത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പാറശാല സ്വദേശി അശ്വന്ത് (25) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്.
പ്ലാമൂട്ടുക്കടയിൽ സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിലെ ട്രെയിനറാണ് കാവ്യ. ഇന്നലെ രാവിലെ 9.30-ഓടെ സെന്ററിലെ ആദ്യ ഷിഫ്റ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി താഴേക്ക് ഇറങ്ങിയതായിരുന്നു കാവ്യ. ഈ സമയം ഫിറ്റ്നസ് സെന്ററിന് പുറത്ത് കാത്തുനിന്ന അശ്വന്ത്, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കാവ്യയെ ആക്രമിച്ച് വീഴ്ത്തുകയായിരുന്നു.
തലയിലും നെഞ്ചിലും മുഖത്തുമായി നിരവധി തവണയാണ് ഇയാൾ യുവതിയെ കുത്തിയത്. അപ്രതീക്ഷിതമായ ആക്രമണമായതിനാൽ കാവ്യയ്ക്ക് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. റോഡരികിൽ വെച്ച് അതിക്രൂരമായ കുത്തേറ്റ യുവതി രക്തത്തിൽ കുളിച്ച് റോഡിൽ വീണു. ഈ സമയം സമീപത്തുണ്ടായിരുന്നവർ സ്തബ്ധരായി നിന്നുപോയതിനാൽ ആർക്കും അക്രമിയെ തടയാനായില്ല.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ അശ്വന്ത് അവിടെത്തന്നെ ഇരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആ വഴി വന്ന രാഷ്ട്രീയ പ്രവർത്തകർ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന കാവ്യയെയും സമീപം അവശനായി ഇരിക്കുന്ന അശ്വന്തിനെയും കണ്ടത്. താൻ എലിവിഷം കഴിച്ചുവെന്ന് ഇയാൾ നാട്ടുകാരോട് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് എലിവിഷത്തിന്റെ കവറും പോലീസ് കണ്ടെടുത്തു.
ഫിറ്റ്നസ് സെന്ററിൽ ആദ്യ ഷിഫ്റ്റിലുണ്ടായിരുന്നവരെല്ലാം പോയപ്പോൾ ഭക്ഷണം കഴിക്കാനാണ് പരിശീലകയായ കാവ്യ എസ്.കൃഷ്ണൻ പുറത്തേക്കിറങ്ങിയത്. ഈ സമയം റോഡരികിൽ കാത്തുനിന്ന അശ്വന്ത് യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ കാവ്യയ്ക്ക് കഴിഞ്ഞില്ല. തലയിലാണ് കൂടുതൽ കുത്തേറ്റത്. പട്ടാപ്പകൽ നടന്ന സംഭവമായിട്ടും ആരും ഇയാളെ തടയാൻ ശ്രമിച്ചില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ബഹളം കേട്ട് ഓടിയെത്തിയപ്പോൾ നിലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കാവ്യയെയും അരികിൽ അവശനായി അശ്വന്തിനെയുമാണ് കണ്ടത്. താൻ എലിവിഷം കഴിച്ചെന്ന് അശ്വന്ത് പറഞ്ഞു. സമീപത്തായി എലിവിഷത്തിന്റെ കവറും ഉണ്ടായിരുന്നു. തുടർന്ന് ആംബുലൻസിൽ കാവ്യയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് വാഹനത്തിൽ അശ്വന്തിനെ ആദ്യം പാറശാല ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കുത്തിയത് അശ്വന്താണെന്നും പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമായതെന്നും കാവ്യ പൊലീസിനു മൊഴി നൽകി.
നാട്ടുകാർ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് കാവ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി അശ്വന്തിനെ പോലീസ് വാഹനത്തിൽ ആദ്യം പാറശാല താലൂക്ക് ആശുപത്രിയിലും പിന്നീട് നില മോശമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
താൻ അശ്വന്തിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ആശുപത്രിയിൽ വെച്ച് കാവ്യ പൊലീസിന് മൊഴി നൽകി. കാലങ്ങളായി ഇയാൾ കാവ്യയെ ശല്യം ചെയ്തിരുന്നതായാണ് വിവരം. കാവ്യയുടെ നില ഗുരുതരമായി തുടരുകയാണെങ്കിലും അപകടനില തരണം ചെയ്തതായാണ് സൂചന. അശ്വന്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി വിടുന്ന മുറയ്ക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പാറശാല പോലീസ് അറിയിച്ചു.
പകൽ വെളിച്ചത്തിൽ തിരക്കുള്ള റോഡരികിൽ ഒരു യുവതിക്ക് നേരെ ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഈ സംഭവം ഉയർത്തുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
