ആർക്കും ശല്യമാകാതെ തനിക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന യുവതി; പെട്ടെന്ന് അതുവഴി നീല ഷർട്ട് ധരിച്ചെത്തിയ ഒരാളുടെ അതിരുവിട്ട പ്രവർത്തി; അവർ പോലും അറിയാതെ യുവാവ് ചെയ്തത്; സൂപ്പർമാർക്കറ്റിലെ ദൃശ്യങ്ങളിൽ ഞെട്ടൽ; ഇന്ത്യക്കാരനെ പൊക്കാൻ വല വിരിച്ച് യുഎസ് പോലീസ്
വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. വലൻസിയയിലെ 'ഹോൾ ഫുഡ്‌സ്' പലചരക്ക് കടയിൽ വെച്ചുണ്ടായ ഈ നടുക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റാണ് പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്നും തനിക്ക് വേണ്ട സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനായി കുനിഞ്ഞുനിന്ന യുവതിയുടെ അടുത്തേക്ക് നീല ഷർട്ടും നീല പാന്റും ധരിച്ച യുവാവ് അസ്വാഭാവികമായ രീതിയിൽ അടുക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. യുവതിയുടെ ശ്രദ്ധ മാറിയ തക്കത്തിന് തന്റെ ജനനേന്ദ്രിയം യുവതിയുടെ ചെവിയിൽ സ്പർശിക്കാൻ ഇയാൾ ശ്രമിച്ചു.
അപ്രതീക്ഷിതമായി ഒരാൾ ഇത്രയടുത്ത് നിൽക്കുന്നത് കണ്ട് യുവതി ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ, താൻ റാക്കിലെ സാധനങ്ങൾ നോക്കുകയാണെന്ന് വരുത്തിതീർക്കാൻ ഇയാൾ ശ്രമിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ ഭയവും സംശയവും തോന്നിയ യുവതി ഉടൻ തന്നെ അവിടെനിന്നും എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
യുവതിയുടെ പരാതിയെത്തുടർന്ന് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പ്രതി അതിനോടകം അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. ഏകദേശം 30 വയസ്സ് തോന്നിക്കുന്ന ആറടി ഒരിഞ്ച് ഉയരം, ഏകദേശം 100 കിലോ ഭാരം.കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളും. പ്രതിയെ തിരിച്ചറിയുന്നവരോ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ എത്രയും വേഗം ഷെരീഫ് ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയുടെ വംശത്തെച്ചൊല്ലി വലിയ തർക്കങ്ങളാണ് നടക്കുന്നത്. പ്രതി ഒരു ഇന്ത്യക്കാരനാണെന്ന് ചിലർ ആരോപിച്ചപ്പോൾ, മറ്റുചിലർ ഇയാൾ പാകിസ്ഥാൻ സ്വദേശിയോ ഏഷ്യൻ വംശജനോ ആണെന്ന് വാദിക്കുന്നു. അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ വികാരം മുൻനിർത്തി പലരും വംശീയമായ അധിക്ഷേപങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചൊരിയുന്നത്. എന്നാൽ പ്രതിയുടെ കൃത്യമായ പൗരത്വമോ വംശമോ സംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.
സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്നും തനിക്ക് വേണ്ട സാധനങ്ങൾ നോക്കിയെടുക്കുന്ന ഒരു സ്ത്രീയുടെ സമീപത്തേക്ക് വന്ന നീല ഷർട്ടും നീല പാന്റും ധരിച്ച യുവാവ്, തന്‍റെ ജനനേന്ദ്രിയം യുവതിയുടെ ചെവിയിൽ സ്പർശിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായി ഒരാളെ സമീപത്ത് കണ്ട യുവതി ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ ഇയാൾ സാധനങ്ങൾ തിരയുന്ന രീതിയിൽ ഒഴിഞ്ഞു മാറുന്നു. പിന്നാലെ യുവതി അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് പോലീസ് വീഡിയോ പുറത്ത് വിട്ടത്. ഒപ്പം ഇയാളെ തിരിച്ചറിയുന്നവരോ കണ്ടെത്തുന്നവരോ പോലീസിൽ വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. കടയുടെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വ്യാപക പ്രതിഷേധവും ഉയർന്നു.
മാർച്ച് 23-ന് നടന്ന ഈ സംഭവത്തിൽ തങ്ങൾ അതീവ ആശങ്കാകുലരാണെന്ന് ഹോൾ ഫുഡ്‌സ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും സ്റ്റോർ മാനേജ്‌മെന്റ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഈ സംഭവം വീണ്ടും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് ലോസ് ഏഞ്ചൽസ് പോലീസ്.
