പെണ്ണിന്റെ കല്യാണം പൊളപ്പൻ ആക്കാൻ എല്ലാം മറന്ന് ആഘോഷം; വരൻ വീട്ടുനടയിലെത്തിയതും ചെവിപൊട്ടുന്ന ശബ്ദം; പൊട്ടിയ ആ പടക്കത്തിന്റെ തീപ്പൊരി തെറിച്ച് നേരെ പന്തലിലേക്ക് വീണതും ആളുകൾ കുതറിയോടി; പെട്ടെന്ന് ആകാശം ഉയരെ തീആളിക്കത്തി; കാസർകോട് ഒഴിവായത് വൻ ദുരന്തം
കാസർകോട്: കാസർകോട് മൗവ്വലിൽ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് പന്തലിന് തീപിടിക്കാൻ ഇടയാക്കി. വരന്റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പന്തലിന്റെ അലങ്കാരങ്ങളിലേക്ക് തെറിച്ചാണ് തീ പടർന്നത്. എന്നാൽ, നാട്ടുകാർ ഉടൻ തീയണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
മീത്തൽ മൗവ്വലിൽ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വീട്ടിലാണ് സംഭവം നടന്നത്. ചെർക്കളയിൽ നിന്നെത്തിയ വരന്റെ വീട്ടുകാർക്ക് സ്വീകരണം നൽകുന്നതിനായി പടക്കം പൊട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. പടക്കം പൊട്ടിച്ചയുടൻ തീപ്പൊരി പന്തലിന്റെ മുന്നിൽ ഒരുക്കിയിരുന്ന അലങ്കാരങ്ങളിൽ പടരുകയും നിമിഷങ്ങൾക്കകം പത്തടി ഉയരത്തിൽ ആളിക്കത്തുകയും ചെയ്തു.
നൂറുക്കണക്കിന് ആളുകൾ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു. മീത്തൽ മൗവ്വൽ ഇബ്റാഹിമിന്‍റെ മകളുടെ കല്യാണ വീട്ടിലാണ് സംഭവം ഉണ്ടായത്. ചെർക്കളയിലെ വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി വീണ് പന്തലിന് മുന്നിൽ ഒരുക്കിയ അലങ്കാരത്തിന് തീപിടിച്ച് നിമിഷ നേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടരുകയായിരുന്നു.
നിവധി ആളുകൾ പന്തലിന് താഴെയും സമീപത്തുമായി ഉണ്ടായിരുന്നു. തീ അതിവേഗം പന്തലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുണ്ടായിരുന്നുവെങ്കിലും, നാട്ടുകാർ ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിക്കുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ആളപായമോ വലിയ നാശനഷ്ടങ്ങളോ കൂടാതെയാണ് തീ അണച്ചത്. വിവാഹ ആഘോഷങ്ങൾക്കിടെയുള്ള സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഈ സംഭവം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.