കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ കയറ്റി; തലയടങ്ങിയ ബാഗും ഫോണും ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു; കൊലപാതകം നടത്തിയത് ഭാര്യ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്: നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ കയറ്റി നാവികസേനാ ഉദ്യോഗസ്ഥന്‍

Update: 2026-03-31 03:45 GMT

ബെംഗളൂരു: കാമുകിയെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ കയറ്റിയ സംഭവത്തില്‍ നാവികസേന ജീവനക്കാരന്‍ അറസ്റ്റില്‍. ആന്ധ്രയിലെ വിശാഖപട്ടണത്ത് നടന്ന സംഭവത്തില്‍ 35കാരനായ രവീന്ദ്ര ആണ് പിടിയിലായത്. ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മൃതദേഹഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. എന്നാല്‍ തല ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിശാഖപ്പട്ടണം ഗാജുവാക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് നടുക്കുന്ന കൊലപാതകം. ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് യുവാവ് കാമുകിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതും കൊലപാതകം നടത്തിയതും. നാവികസേനയില്‍ ടെക്‌നീഷ്യനാണ് വിശാഖപ്പട്ടണം സ്വദേശി രവീന്ദ്ര.

രവീന്ദ്രയുടെ ഭാര്യ ഒരു മാസം മുന്‍പ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രവീന്ദ്രയുടെ കാമുകിയായ 29കാരി മൗനീക ഇടയ്ക്കിടെ ഈ വീട്ടില്‍ വരുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ രവീന്ദ്ര തന്റെ അപ്പാര്‍ട്‌മെന്ര്‍റിലേക്ക് മൗനികിയെ വിളിച്ചുവരുത്തി. കുറച്ച് മണിക്കൂറുകള്‍ ഒന്നിച്ച് ചെലവിട്ടു. അതിന് ശേഷം പണത്തെ ചൊല്ലി തര്‍ക്കമായി. ഇടയ്ക്കിടെ പണം ചോദിക്കുന്ന മൗനികയുടെ സ്വഭാവത്തില്‍ രവീന്ദ്രയ്ക്ക് കടുത്ത വിദ്വേഷണം ഉണ്ടായിരുന്നു. ചോദിക്കുന്ന പണം തന്നില്ലെങ്കില്‍ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രന്‍ ക്ഷുഭിതനാുകയും നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് മൗനികയെ കുത്തിക്കൊലപ്പെടുത്തുകയും ആയിരുന്നു.

കൊലയ്ക്ക് ശേഷം ശരീരഭാഗങ്ങള്‍ മൂന്ന് കഷണങ്ങളായി മുറിച്ച ശേഷം ചാക്കിലാക്കി. തലയടങ്ങിയ ബാഗും ഫോണും പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയും ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ കയറ്റുകയും ചെയ്തു. പിന്നീട് ഇയാള്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ച് വിവരം പറയുകയും ഈ സുഹൃത്ത് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ആയിരുന്നു. കൊവിഡ് സമയത്ത് ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷം രൂപയോളം മൗനിക ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ടെന്നാണ് രവീന്ദ്രന്റെ മൊഴി.

Tags:    

Similar News