സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസ്; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

മൊബൈല്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Update: 2024-12-20 15:00 GMT

പത്തനംതിട്ട: സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതിയെ പപോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ മാള്‍ഡ ജില്ലയില്‍ രാജ്പൂര്‍ വില്ലേജില്‍ മഹാരാജ്പൂര്‍ രത്ന ബ്ലോക്കില്‍ ഷംസുദീന്റെ മകന്‍ സാദേക് അലി (28) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.45 ന് അബാന്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തടത്തില്‍ പറമ്പില്‍ വീട്ടില്‍ ആസിഫിന്റെ ഉടമസ്ഥതയിലുള്ള മറിയം സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ കയറി പ്രതി ആസിഫിന്റെ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.

എസ്.ഐ. ജെ.യു.ജിനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് നടന്ന് മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ സംശയം തോന്നി തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണുകളെപ്പറ്റി ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. വിശദമായ ചോദ്യം ചെയ്യലില്‍, ഇവ മോഷ്ടിച്ചതാണെന്ന് യുവാവ് സമ്മതിച്ചു. മൂന്നു ഫോണുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.

ആസിഫിനെ പോലീസ് വിളിച്ചുവരുത്തി ഐ എം ഇ ഐ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ തിരിച്ചറിയുകയും, യുവാവ് പ്രതിയെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News