മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല; ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വിട്ടുള്ള വിധിയില്‍ ഹൈക്കോടതി

മാജിക് മഷ്‌റൂം നിരോധിത ലഹരി വസ്തുവല്ല

Update: 2025-01-17 14:58 GMT

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. സ്വാഭാവികമായി മഷ്റൂമിലുണ്ടാകുന്ന ഫംഗസ് മാത്രമാണ് എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.

ലഹരി കേസില്‍ അറസ്റ്റിലായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്.

Similar News