കഞ്ചിക്കോട്ട് എഥനോള്‍ നിര്‍മാണ പ്ലാന്റിന് പ്രാരംഭാനുമതി നല്‍കിയത് എല്ലാ നിയമങ്ങളും പാലിച്ച്; പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷനേതാവും മുന്‍പ്രതിപക്ഷനേതാവും ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്

കഞ്ചിക്കോട്ട് എഥനോള്‍ നിര്‍മാണ പ്ലാന്റിന് പ്രാരംഭാനുമതി നല്‍കിയത് എല്ലാ നിയമങ്ങളും പാലിച്ച്

Update: 2025-01-17 18:08 GMT

തിരുവനന്തപുരം: ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് പാലക്കാട് കഞ്ചിക്കോട് എഥനോള്‍ നിര്‍മാണ പ്ലാന്റിന് പ്രാരംഭാനുമതി നല്‍കിയത് എല്ലാ നിയമങ്ങളും പാലിച്ചെന്ന് മന്ത്രി എം.ബി രാജേഷ്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷനേതാവും മുന്‍പ്രതിപക്ഷനേതാവും ശ്രമിക്കുന്നത്.

കമ്പനി സമര്‍പ്പിച്ച പ്രൊപ്പോസല്‍ നിയമാനുസൃതം പരിശോധിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. മറ്റാരെങ്കിലും സമീപിച്ചാല്‍ അതിനും ഇതേ നടപടികളിലൂടെ അനുമതി നല്‍കും.

9.26 കോടി ലിറ്റര്‍ സ്പിരിറ്റ് ആണ് കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ ഇറക്കുമതി ചെയ്തത്. ഇവിടെ തന്നെ സ്പിരിറ്റ് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിനാണ് പ്രയോജനം ചെയ്യുക. വരുമാനമുണ്ടാകുകയാണ് ചെയ്യുന്നത്. സുതാര്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്തത്. കോണ്‍ഗ്രസിനുള്ളില്‍ മേല്‍ക്കൈക്ക് വേണ്ടിയുള്ള പോരാട്ടം മുറുകി നില്‍ക്കുകയാണ്. അതിന് വേണ്ടി ഈ വിഷയം ഉപയോഗിക്കുകയാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു

Similar News