കോടഞ്ചേരിയില്‍ നഴ്‌സായ യുവതി തൂങ്ങി മരിച്ച നിലയില്‍; സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരതിയുടെ വിവാഹം ഉറപ്പിച്ചത് അടുത്തിടെ

കോടഞ്ചേരിയില്‍ നഴ്‌സായ യുവതി തൂങ്ങി മരിച്ച നിലയില്‍

Update: 2024-11-18 14:35 GMT

കോഴിക്കോട്: കോടഞ്ചേരിയില്‍ നഴ്‌സായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉണിയമ്പ്രോല്‍ മനോഹരന്‍സനില ദമ്പതികളുടെ മകള്‍ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അമ്മ സനില പുറമേരി ടൗണില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് ആരതിയെ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആതിരയാണ് സഹോദരി.

Tags:    

Similar News