നാല് കുഞ്ഞുങ്ങളെയും മറന്ന് സ്വന്തം സുഖം തേടിയിറങ്ങിയ ആ വീട്ടമ്മ; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 28കാരനുമായി 40-കാരിക്ക് പ്രണയം; വിട്ടുപിരിയാൻ കഴിയാതെ വന്നതോടെ നടന്നത്; കരഞ്ഞ് വിളിച്ച് കുടുംബം; ഒടുവിൽ പോലീസിന്റെ ഇടപെടലിൽ സംഭവിച്ചത്

Update: 2026-03-30 07:36 GMT

ഗൊരഖ്പൂർ: നാല് കുഞ്ഞുങ്ങളെയും മറന്ന് സ്വന്തം സുഖം തേടിയിറങ്ങിയ വീട്ടമ്മയ്ക്ക് എട്ടിന്റെ പണി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 28 വയസ്സുകാരനായ കാമുകനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുകാരി, മക്കളുടെയും കുടുംബാംഗങ്ങളുടെയും വൈകാരികമായ അഭ്യർത്ഥനകളെത്തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ കാമ്പിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്.

പത്ത് ദിവസം മുൻപാണ് 40കാരിയായ യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുകയും, ഇത് ഒളിച്ചോട്ടത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ കാണാതായതിനെ തുടർന്ന് കുടുംബം ആദ്യം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പിപ്പിഗഞ്ച് മേഖലയിലെ ഒരു വാടകവീട്ടിൽ 28 വയസ്സുകാരനായ യുവാവിനൊപ്പം യുവതി കഴിയുകയാണെന്ന വിവരം ലഭിച്ചു. ശനിയാഴ്ച ഭർത്താവും കുട്ടികളും മറ്റ് ബന്ധുക്കളും സ്ഥലത്തെത്തി യുവതിയോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, തനിക്ക് യുവാവിനൊപ്പം താമസിക്കാനാണ് താൽപര്യമെന്നും മടങ്ങിവരില്ലെന്നും അവർ അറിയിക്കുകയായിരുന്നു.

ഇതോടെ കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് രണ്ട് കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഏകദേശം രണ്ട് മണിക്കൂറോളം മധ്യസ്ഥ ചർച്ചകൾ നടത്തുകയും ചെയ്തു. ഈ ചർച്ചകൾക്കിടെ, മക്കളുടെ വൈകാരികമായ അഭ്യർത്ഥനകളെയും കുടുംബാംഗങ്ങളുടെ പ്രേരണയെയും തുടർന്ന് യുവതി തന്റെ തീരുമാനം മാറ്റി. വീട്ടിലേക്ക് മടങ്ങിവരാൻ സമ്മതിച്ചതോടെ, യുവതിയെ പൊലീസ് സുരക്ഷിതമായി കുടുംബത്തിന് കൈമാറി. പ്രശ്നം രമ്യമായി പരിഹരിച്ചതായും യുവതിയെ കുടുംബത്തോടൊപ്പം തിരിച്ചയച്ചതായും കാമ്പിർഗഞ്ച് എസ്എച്ച്ഒ അരുൺ കുമാർ സിംഗ് സ്ഥിരീകരിച്ചു.

Tags:    

Similar News