ട്രംപിന്റെ നീക്കം തള്ളി യുക്രൈന്‍; തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള ഒരു വെടിനിര്‍ത്തലും സമ്മതിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ് യുക്രൈന്‍ പ്രസിഡണ്ട് സെലിന്‍സ്‌കി; പുടിനും ട്രംപും സൗദിയില്‍ യോഗം ചേര്‍ന്നാലും യുദ്ധം അവസാനിക്കില്ല?

ട്രംപിന്റെ നീക്കം തള്ളി യുക്രൈന്‍

Update: 2025-02-17 03:36 GMT

കീവ്: യുക്രൈന്റെ ഭാഗം കൂടി കേള്‍ക്കാതെയുള്ള ഒരു വെടിനിര്‍ത്തലിനും സമ്മതിക്കില്ലെന്ന് പ്രഖ്യാപനവുമായി പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം തള്ളിക്കളഞ്ഞിരിക്കുകയാണ് യുക്രൈന്‍. സൗദിയില്‍ ട്രപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും മാത്രം ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയില്ലെന്നും ഇതിലെ പ്രധാന കക്ഷിയായ യുക്രൈനെ പങ്കെടുപ്പിക്കാതെ എങ്ങനെയാണ് സമാധാന ചര്‍ച്ച നടത്തുന്നത് എന്നാണ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

റഷ്യ യുദ്ധം നടത്തുന്നത് തങ്ങള്‍ക്ക് നേരേയാണെന്ന് ചൂണ്ടിക്കാട്ടിയ സെലന്‍സ്‌കി യുക്രൈനിലെം സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും എല്ലാവരും മനസിലാക്കണമെന്ന് ആവശ്യപ്പെട്ടു. എത്ര പേരാണ് റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന കാര്യവും സെലന്‍സ്‌കി വ്യക്തമാക്കി. അമേരിക്ക ഇത്രയും നാള്‍ യുക്രൈന് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ

സെലന്‍സ്‌കി ലോകത്ത് ഒരു നേതാവിനും തങ്ങളെ കൂാടതെ ചര്‍ച്ച നടത്തി പരിഹാരം കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന് തുറന്നടിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധം ഈ മാസം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സന്ദര്‍ഭത്തിലാണ് ട്രംപ് പുട്ടിനുമായി ഫോണില്‍ സംസാരിച്ചത്. ഒന്നര മണിക്കൂറാണ് ഇരുവരും ചര്‍ച്ച നടത്തിയത്. യുക്രൈന്‍ സര്‍ക്കാരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും കുറ്റപ്പെടുത്തുന്നത് ഇത്തരത്തില്‍ ഒരു സമാധാന ചര്‍്ച്ച നടത്തുന്ന വിവരം തങ്ങളെ ആരും അറിയിച്ചിട്ടില്ല എന്നാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ഇക്കാര്യത്തില്‍ അടിയന്തര ഉച്ചകോടി വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

റഷ്യ-യുക്രൈന്‍ വിഷയത്തിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി കീത്ത് കെലോഗ് ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ ഇടപെടണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് പ്രധാന പങ്ക് ഉണ്ടായിരിക്കുന്നതല്ല എന്നും വ്യക്തമാക്കി. നേരത്തേയും പല രാജ്യങ്ങളും സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും ആര്‍ക്കും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാതിരുന്ന കാര്യവും കീത്ത് കെലോഗ് ചൂണ്ടിക്കാട്ടി.

2020 ല്‍ ജോബൈഡന് പകരം താനാണ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നതെങ്കില്‍ ഒരിക്കലും റഷ്യ-യുക്രൈന്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അമേരിക്ക നാറ്റോ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ റഷ്യ യൂറോപ്യന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന കാര്യം നൂറ് ശതമാനവും ഉറപ്പാണെന്ന് സെലന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജോബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് യുക്രൈന് 65.9 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിരുന്നു.

അമേരിക്ക നല്‍കി വരുന്ന സഹായം അവസാനിപ്പിച്ചാല്‍ റഷ്യക്കെതിരായ ചെറുത്തുനില്‍പ്പ് തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മ്യൂണിക്കല്‍ വെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി സെലന്‍സ്‌കിക ചര്‍ച്ച നടത്തിയിരുന്നു.

Tags:    

Similar News