'സി.പി.എം ഓഫിസ് ശശിക്ക് അനാശാസ്യ കേന്ദ്രം, അവിടെ കാണാന്‍ പറ്റാത്തത് കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ജീവനൊടുക്കി; മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം'; സിപിഎം പുറത്താക്കിയതോടെ പി കെ ശശിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ നേതാവ്
'സി.പി.എം ഓഫിസ് ശശിക്ക് അനാശാസ്യ കേന്ദ്രം, അവിടെ കാണാന്‍ പറ്റാത്തത് കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ജീവനൊടുക്കി
പാലക്കാട്: സിപിഎം പുറത്താക്കിയതോടെ പി കെ ശശിക്കെതിരെ ആരോപണം കടുപ്പിച്ചു സിപിഎം. ശശിക്കെതിരെ കടുത്ത ഭാഷയില്‍ തന്നെ പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ഇതിന്റെ സൂചന എന്നോണം ഡിവൈഎഫ്‌ഐ നേതാവ് കടുത്ത ആരോപണങ്ങളുമായി രംഗത്തുവന്നു. സി.പി.എം ഓഫിസ് പി.കെ. ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നുവെന്നും അവിടെ വെച്ച് കാണാന്‍ പറ്റാത്തത് നേരില്‍ കണ്ട മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് ഒരു തുണ്ട് കയറില്‍ ജീവനൊടുക്കിയെന്നും ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
'ശശിക്ക് പാര്‍ട്ടി ഓഫിസും അനാശ്യാസത്തിനുള്ള കേന്ദ്രമായിരുന്നെന്ന് ഞാന്‍ പറയേണ്ടല്ലോ. ആ പാര്‍ട്ടി ഓഫിസില്‍ വെച്ച് കാണാന്‍ പറ്റാത്തത് നേരില്‍ കണ്ട് ഹൃദയം പൊട്ടി ഒരുതുണ്ട് കയറില്‍ ജീവന്‍ വെടിഞ്ഞു ഒരു പാവം മനുഷ്യന്‍. വേറെ ആരുമല്ല മുന്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവ് പരലോകത്തിരുന്ന് പൊട്ടി ചിരിക്കുന്നുണ്ടാവണം ഇന്ന്... അതെ ഓഫിസില്‍ വെച്ച് നീ മാനത്തിന് വില പറഞ്ഞപ്പോള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പി പടിയടങ്ങിയ ഒരതിജീവിതയുടെ ശാപവാക്കുകള്‍ നിന്നെ ഇനിയും പിന്തുടരും....' -റിയാസുദ്ദീന്‍ കുറിപ്പില്‍ പറഞ്ഞു.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. 'ശശി നടത്തിയ അഴിമതി, അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ എല്ലാം നിങ്ങളുടെ എല്ലാം അറിവൊടും അനുവാദത്തോടും ആയിരുന്നു അല്ലേ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ എല്ലാത്തിനും കൂട്ട് നില്‍ക്കും, എന്നല്ലേ പറഞ്ഞു വരുന്നുന്നത്' എന്ന് ഒരാള്‍ കമന്റില്‍ ചോദിക്കുന്നു.
അതേസമയം ഇനി യു.ഡി.എഫ് നേതാക്കള്‍ പി.കെ ശശിയുടെ തീവ്രത അളക്കട്ടെ എന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പ്രതികരിച്ചത്. 'യു.ഡി.എഫ് നേതാക്കള്‍ ഇനി ശശിയുടെ തീവ്രത അളക്കട്ടെ. ഇതുവരെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എ.കെ. ബാലനും പി.കെ. ശ്രീമതി ടീച്ചറും ശശിയുടെ തീവ്രത അളന്നു എന്നാണെല്ലോ. ഇനി വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും ഉള്‍പ്പെടെയുള്ളവര്‍ പി.കെ ശശിയുടെ തീവ്രത അളക്കട്ടെ, അത് പാലക്കാട് എം.എല്‍.എയുടെ മുകളില്‍ വരുമോ എന്ന് അവര്‍ തീരുമാനിക്കട്ടെ -ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു.
പാര്‍ട്ടിക്ക് അകത്ത് ഉണ്ടായിരുന്നപ്പോഴും പുറത്തു പോകുമ്പോഴും ശശി എന്ന വ്യക്തിയെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ ഭാഗമാകുന്നു എന്നാണ് മാധ്യമങ്ങളിലൂടെ കണ്ടത്. അതിനാല്‍ അവരാണ് തീവ്രത അളക്കേണ്ടതെന്നും മറുപടി പറയേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു.
വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സുരേഷ് ബാബു അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് കൊല്ലമായി പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് വിമത കണ്‍വെന്‍ഷനില്‍ പി.കെ. ശശി പങ്കെടുത്തത്. ഇ.എന്‍ സുരേഷ് ബാബുവിനെതിരെ ശക്തമായ ആരോപണമാണ് പി.കെ. ശശി ഉന്നയിച്ചിരിക്കുന്നത്. ഇതേസമയം തനിക്കെതിരെയുള്ള ആരോപണം ശശി തെളിയിച്ചാല്‍ പര്‍ട്ടിയില്‍ നിന്നും പുറത്തു പോകുമെന്ന് സുരേഷ് ബാബു പറഞ്ഞു.
കെ.സി. റിയാസുദ്ദീന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:
തമ്പുരാന്‍ ഞെരടിയാല്‍
ഞെട്ടറ്റു വീഴുന്ന
ചെമ്പക പൂവിലെ
പുഴുവല്ല വിപ്ലവം
ഇവിടൊക്കെ തന്നെയുണ്ട്
ഇപ്പോള്‍ ഒന്നിനും മറുപടി പറയാന്‍
ഉള്ള
സമയമല്ല
ഇച്ചിരി തിരക്കുകള്‍
ഉണ്ട്
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍
ഉണ്ട്
പിന്നെ നല്ലൊരു പുണ്യമാസമല്ലേ
വഴിയില്‍
നിന്ന് ഓരിയിടുന്ന
പേ പിടിച്ച പട്ടിയേ
തൊട്ടാല്‍ നാറ്റം പോവില്ല
അതിന്റെ കാര്യം
നാട്ടുകാര് നോക്കും
പിന്നെ ചൊറിച്ചിലിന്
ബെസ്റ്റ്
ഡിയോഡ്രം ആണ്
നീല നിറത്തിലുള്ള
ചെറിയ ഓയിന്‍മെന്റ്
കുലുക്കിലിയാട്ടോ
അവിടില്ലെങ്കില്‍ അടുത്ത് നായാടിപ്പറയിലോ
അവിടെ രണ്ടിടത്തും ഇല്ലെങ്കില്‍
കോട്ടോപ്പാടം
പത്തങ്ങത്തോ കിട്ടും
അല്ലെങ്കില്‍ മസ്‌കറ്റ് ഹോട്ടലില്‍
നിന്നും കിട്ടിയ
മരുന്ന്
ബാക്കി ഉണ്ടെങ്കില്‍
ഇച്ചിരി പുരട്ടിക്കോ
തൊലി പുറത്ത്
ഒരു സുഖമൊക്കെ കിട്ടും
പിന്നെ
താനായി
പുറത്ത് പോയതല്ല
ചുരുക്കത്തില്‍
ഒരു തരം ചവിട്ടി പുറത്താക്കലാണ് നടന്നത്
വീര പരിവേഷമൊന്നും വേണ്ട
പച്ചക്ക് പറഞ്ഞാല്‍
കാശ് കട്ടത്തിനാണ്
ആരുടെ എന്നല്ലേ
കുറെ ഉണ്ട്
പാവം
ചെത്തു തൊഴിലാളികളുടെ
ഇന്നത്തെ 2 ഇൃ മാര്‍ക്കറ്റ് വില വരുന്ന മണ്ണാര്‍ക്കാട്ടെ കണ്ണായ സ്ഥലത്തെ ഭൂമി ,
പാര്‍ട്ടി ഓഫീസ് മെയിന്റനന്‍സ്
ഫണ്ടില്‍ നിന്നും
15 ലക്ഷം, സഹകരണ ബാങ്കിലെ
വഴിവിട്ട നിയമനങ്ങള്‍ വഴി പിന്നെയും
കോടികള്‍...
പിന്നെ യൂണിവേഴ്‌സല്‍ കോളേജില്‍ നിന്നും
കണക്കില്ലാത്ത ക്യാഷ്
നടപടി വരുന്നത് വരെ വീട്ടിലേക്കുള്ള
അരിമുതല്‍
ഐക്കൂറയും, ആവോലിയും വരെ
പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ
കണ്ടിജന്‍സ് ഫണ്ടില്‍
മുസലി പവര്‍ മുതല്‍ എന്തിന്
അണ്ടിപ്പരിപ്പും
ബദാമും വരെ കാറില്‍ സ്റ്റോക്ക് ചെയ്തു തിന്നാന്‍ അതിനും
ആ ബാങ്കിന്റെ
പണം
ചുരുക്കത്തില്‍ നയാ പൈസ ചിലവാക്കാതെ
നല്ല ഫുഡ്,
വില കൂടിയ സ്‌കോച്ച്,
പിന്നെ 'നാരിയല്‍ കാ പാനി '
എന്ത് ബഹുരസ കേളി ജീവിതം ആരുന്നു.
എല്ലാം ഒറ്റ ദിവസം കൊണ്ടല്ലേ
ദാസാ
ഇല്ലാതായത്
നല്ല വിഷമം കാണും
പുലഭ്യം
പുലയാട്ടിനു വഴി മാറും
ഇനി ഒരു കാര്യം
ശശിക്ക് പാര്‍ട്ടി ഓഫീസും
അനാശ്യാസത്തിനുള്ള കേന്ദ്രമായിരുന്നെന്ന്
ഞാന്‍ പറയേണ്ടല്ലോ
ആ പാര്‍ട്ടി ഓഫിസില്‍ വെച്ച് കാണാന്‍ പറ്റാത്തത് നേരില്‍ കണ്ട്
ഹൃദയം പൊട്ടി ഒരു തുണ്ട് കയറില്‍ ജീവന്‍ വെടിഞ്ഞു ഒരു പാവം മനുഷ്യന്‍
വേറെ ആരുമല്ല മുന്‍
ഏരിയ കമ്മിറ്റി അംഗത്തിന്റെ
ഭര്‍ത്താവ്
പരലോകത്തിരുന്ന്
പൊട്ടി ചിരിക്കുന്നുണ്ടാവണം ഇന്ന്...
അതെ ഓഫീസില്‍ വെച്ച് നീ മാനത്തിന് വില പറഞ്ഞപ്പോള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പി പടിയടങ്ങിയ
ഒരതിജീവിതയുടെ ശാപ വാക്കുകള്‍ നിന്നെ ഇനിയും
പിന്തുടരും....
എന്നാല്‍ ഞങ്ങള്‍ക്ക് അത് അങ്ങിനല്ല
സംഘടന പ്രവര്‍ത്തനത്തില്‍
വീട് കഴിഞ്ഞാല്‍ ചിലപ്പോള്‍ അതിനേക്കാള്‍ ആത്മബന്ധവും,
അടുപ്പവും
ഉള്ള വൈകാരികമായ ഒരിടമാണത്
ഞങ്ങളുടെ
ജീവിതത്തിന്റെ തന്നെ ഒരു ഭാഗം
അതിപ്പോള്‍ യൂത്ത് സെന്റര്‍ ആവുമ്പോള്‍ ഇത്തിരി അടുപ്പം
കൂടും
ഇനി ഒരിക്കല്‍ കൂടെ നിന്റെ പേപിടിച്ച നാവ് കൊണ്ട്
മോനെ ആ പേര് നീ പറഞ്ഞാല്‍
ജില്ലയിലെ യുവജന പ്രസ്ഥാനത്തിന്റെ ചൂടും ചൂരും നീ അറിയും
തീരുമാനിച്ചാല്‍ തെരുവില്‍ വെച്ച് തന്നെ....
