മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ സത്യന്‍ വണ്ടിച്ചാല്‍ അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച
മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ സത്യന്‍ വണ്ടിച്ചാല്‍ അന്തരിച്ചു
കണ്ണൂര്‍ :കണ്ണൂര്‍ ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും, ജില്ല പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന സത്യന്‍ വണ്ടിച്ചാല്‍ (65) നടാല്‍ വായനശാലക്ക് സമീപം വസന്തത്തില്‍ അന്തരിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍, ഫോക്ക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി, പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ മെമ്പര്‍, ടൂറിസം കോ .ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്‌കോ) പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.യു.സി അംഗം, കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രകസിഡണ്ട്, കെ.എസ്.യു. ജില്ല ജനറല്‍ സിക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സിക്രട്ടറി, മുഴപ്പിലങ്ങാട് യു.പി. സ്‌ക്കൂള്‍ വികസന സമിതി ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ വണ്ടിച്ചാലി നാണു മാസ്റ്റരുടെയും, യശോദയുടെയും മകനാണ്. ഭാര്യ: സുചിത്ര (റിട്ട. കേരള ബേങ്ക്).
മക്കള്‍: ഐറിന ( സിനിമ - സീരിയല്‍ ആര്‍ട്ടിസ്റ്റ് ), സാഗര്‍ (ടയോട്ട, വളപട്ടണം)
മരുമകന്‍: അഖിലേഷ് (കോണ്‍ട്രാക്ടര്‍)
പൊതുദര്‍ശനം ബുധനാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ നടാല്‍ വായനക്ക് സമീപമുള്ള വീട്ടിലും, 11 മണി മുതല്‍ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും, 12 മണിക്ക് കണ്ണൂര്‍ ഡി.സി.സി. ഓഫീസിലും നടത്തും. സംസ്‌കാരം ഒരുമണിക്ക് പയ്യാമ്പലത്ത്.