വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണത്തൊഴിലാളി മരിച്ചു
വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണത്തൊഴിലാളി മരിച്ചു
കണ്ണൂര്‍:ഇരിട്ടിമീത്തലെ പുന്നാട് വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണ ത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീത്തലെ പുന്നാടിന് സമീപം മാമ്പ്രത്തെ ഗണപതിയാടന്‍ കരുണാകരന്‍ (58 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 12 .30 തോടെ ആയിരുന്നു അപകടം. മീത്തലെ പുന്നാട് യു പി സ്‌ക്കൂളിന് പുറകു വശത്തെ വി.കെ. ഭാസ്‌കരന്റെ വീടിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തിക്കിടെയായിരുന്നു അപകടം. രണ്ടാഴ്ചമുമ്പ് നടന്ന വാര്‍പ്പ് പണിക്കുശേഷം ഇതിനായി നല്‍കിയ തൂണുകള്‍ മാറ്റുന്നതിനിടെ സണ്‍ഷേഡിന്റെ കൂറ്റന്‍ സ്‌ളാബ് പൊടുന്നനെ തകര്‍ന്നു വീഴുകയായിരുന്നു. അതിനടിയില്‍ പെട്ട കരുണാകരനെ ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിശമനസേന ജാക്കി ഉപയോഗിച്ച് സ്‌ളാബ് പൊക്കിയശേഷം പുറത്തെടുത്തെങ്കിലും മരണമടഞ്ഞിരുന്നു.
കൂടെ ജോലിചെയ്തിരുന്ന മീത്തലെ പുന്നാട്ടെ സുജി അപകട സമയത്ത് പുറത്തായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രസീതയാണ് മരിച്ച കരുണാകരന്റെ ഭാര്യ . മക്കള്‍: പ്രവീണ്‍, അമൃത. മരുമക്കള്‍: വിജിന ഗിരീഷ്.